Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Premier League

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് താ​ര​ലേ​ലം; ഡ​ൽ​ഹി മി​ന്നു മ​ണി​യെ നി​ല​നി​ർ​ത്തി

കൊ​ച്ചി: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ൽ നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ടീ​മു​ക​ൾ പു​റ​ത്തു​വി​ട്ടു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഗ്രേ​സ് ഹാ​രി​സി​നെ ഒ​ഴി​വാ​ക്കി​യ​താ​ണ് പ​ട്ടി​ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം. മും​ബൈ ഇ​ന്ത്യ​ൻ​സും യു​വ വി​ക്ക​റ്റ് കീ​പ്പ​ർ-​ബാ​റ്റ​ർ ജി. ​ക​മാ​ലി​നി​യെ ഒ​ഴി​വാ​ക്കി.

2027 ജ​നു​വ​രി 14 മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു വ​രെ​യാ​ണ് അ​ഞ്ചാം സീ​സ​ൺ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് ഫ്രാ​ഞ്ചൈ​സി​ക​ളി​ലാ​യി ആ​കെ 63 താ​ര​ങ്ങ​ളെ​യാ​ണ് ടീ​മു​ക​ൾ നി​ല​നി​ർ​ത്തി​യ​ത്. നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സാ​ണ് മു​ന്നി​ൽ. 15 താ​ര​ങ്ങ​ളെ​യാ​ണ് ഗു​ജ​റാ​ത്ത് നി​ല​നി​ർ​ത്തി​യ​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ർ​സി​ബി 13 താ​ര​ങ്ങ​ളെ​യും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 13 താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്തി. മും​ബൈ ഇ​ന്ത്യ​ൻ​സും യു​പി​വാ​രി​യേ​ഴ്സും 11 താ​ര​ങ്ങ​ളെ വീ​ത​മാ​ണ് ടീ​മി​ൽ നി​ല​നി​ർ​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന, റി​ച്ച ഘോ​ഷ്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​ൾ​റൗ​ണ്ട​ർ എ​ൽ​സി പെ​റി​യെ​യും ആ​ർ​സി​ബി നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം ഗ്രേ​സ് ഹാ​രി​സി​നൊ​പ്പം ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ലി​ൻ​സി സ്മി​ത്ത്, ദ​യാ​ള​ൻ ഹേ​മ​ല​ത എ​ന്നി​വ​രെ ആ​ർ​സി​ബി ഒ​ഴി​വാ​ക്കി.

മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട്, ഹെ​യ്‌​ലി മാ​ത്യൂ​സ്, മ​ല​യാ​ളി താ​രം സ​ജ്ജ​ന സ​ജീ​വ​ൻ എ​ന്നി​വ​ർ തു​ട​രും. എ​ന്നാ​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ധാ​ന നി​ല​നി​ർ​ത്ത​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്ന ജി. ​ക​മാ​ലി​നി​യെ​യും സാ​യ്ക ഇ​ഷാ​ഖി​നെ​യും മും​ബൈ ഒ​ഴി​വാ​ക്കി.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് നാ​യി​ക ജെ​മീ​മ റോ​ഡ്രി​ഗ്സ്, ഷെ​ഫാ​ലി വ​ർ​മ്മ, മ​രി​സാ​നെ കാ​പ്പ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ളി ഓ​ൾ​റൗ​ണ്ട​ർ മി​ന്നു മ​ണി​യെ​യും നി​ല​നി​ർ​ത്തി. സ്നേ​ഹ് റാ​ണ, അ​ലാ​ന കിം​ഗ്, ലി​സെ​ല്ലെ ലീ ​എ​ന്നി​വ​രെ ഡ​ൽ​ഹി ഒ​ഴി​വാ​ക്കി.

യു​പി വാ​രി​യേ​ഴ്സ് ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ്, ദീ​പ്തി ശ​ർ​മ്മ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ശ്വേ​ത സെ​ഹ്‌​രാ​വ​ത്, ആ​ശ ശോ​ഭ​ന, ഡീ​ൻ​ഡ്ര ഡോ​ട്ടി​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ, ബെ​ത്ത് മൂ​ണി, രേ​ണു​ക സിം​ഗ് എ​ന്നി​വ​ര​ട​ക്കം 15 പ്ര​മു​ഖ താ​ര​ങ്ങ​ളെ ടീ​മി​ൽ നി​ല​നി​ർ​ത്തി.

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ്; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് ആ​ര്‍​സി​ബി

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ് ഉ​യ​ര്‍​ത്തി​യ 167 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പ​ത്ത് പ​ന്തു​ക​ളും എ​ട്ടു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

സ്കോ​ർ: ഡ​ൽ​ഹി 166/10 ബം​ഗ​ളൂ​രു 169/2 (18.2). ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യും (96) ജോ​ര്‍​ജി​യ വോ​ളും (54) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. ഗ്രേ​സ് ഹാ​രി​സ് (ഒ​ന്ന്) സ്മൃ​തി മ​ന്ദാ​ന എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ന്‍ ബെ​ല്‍, സാ​യാ​ലി എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലി​ല്‍ നാ​ലു ക​ളി​യും വി​ജ​യി​ച്ച ആ​ര്‍​സി​ബി പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Sports

ഷെ​ഫാ​ലി വ​ർ​മ​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; ബം​ഗ​ളൂ​രു​വി​ന് 167 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു​വി​ന് 167 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​കു​ക​യാ​യി​രു​ന്നു.

ലി​സെ​ല്ലെ ലീ (​നാ​ല്), ലോ​റ വോ​ൾ​വാ​ർ​ഡ് (0), ക്യാ​പ്റ്റ​ൻ ജ​മീ​മ റോ​ഡ്രി​ഗ​സ് (നാ​ല്), മാ​രി​സാ​നെ കാ​പ്പ് (0) എ​ന്നി​വ​രാ​ണ് വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​ത്. ഇ​തോ‌​ടെ ഡ​ൽ​ഹി 4ന് 10 ​എ​ന്ന പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു.

അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ബം​ഗ​ളൂ​രു​വി​നാ​യി ലോ​റ​ൽ ബെ​ൽ, സ​യാ​ലി സ​ത്ഘ​രെ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ വീ​ഴ്ത്തി; യു​പി വാ​രി​യേ​ഴ്‌​സിന് ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ യു​പി വാ​രി​യേ​ഴ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 22 റ​ൺ​സി​നാ​ണ് യു​പി മു​ട്ടു​കു​ത്തി​ച്ച​ത്. സ്കോ​ർ: 187/8 മും​ബൈ 165/6.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 187 റ​ണ്‍​സെ​ടു​ത്തു. മും​ബൈ​യു​ടെ പോ​രാ​ട്ടം 165 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. യു​പി​ക്കാ​യി ക്യാ​പ്റ്റ​ന്‍ മെ​ഗ് ലാ​ന്നിം​ഗ് (70), ഫോ​ബ് ലി​ച്ഫീ​ല്‍​ഡ് (61) എ​ന്നി​വ​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി.

മും​ബൈ​യ്ക്ക് വേ​ണ്ടി അ​മേ​ലി​യ കെ​ര്‍ മൂ​ന്നും നാ​റ്റ് സീ​വ​ര്‍ ബ്രാ​ന്‍​ഡ് ര​ണ്ടു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ മും​ബൈ​യു​ടെ ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച അ​മേ​ലി​യ കെ​ര്‍-​അ​മ​ന്‍​ജോ​ത് കൗ​ര്‍ സ​ഖ്യ​മാ​ണ് തോ​ല്‍​വി ഭാ​രം കു​റ​ച്ച​ത്. അ​മേ​ലി​യ 49 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. അ​മ​ന്‍​ജോ​ത് 24 പ​ന്തി​ല്‍ 41 റ​ണ്‍​സെ​ടു​ത്തു. യു​പി​ക്ക് വേ​ണ്ടി ശി​ഖ പാ​ണ്ഡെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ്; ദീ​പ്തി ശ​ർ​മ വി​ല​കൂ​ടി​യ താ​രം

ന്യൂ​ഡ​ൽ​ഹി: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ നാ​ലാം പ​തി​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള മെ​ഗാ താ​ര​ലേ​ലം ആ​രം​ഭി​ച്ചു. ഓ​ൾ​റൗ​ണ്ട​ർ ദീ​പ്‌​തി ശ​ർ​മ​യെ 3.2 കോ​ടി രൂ​പ​യ്ക്ക് യു​പി വാ​രി​യേ​ഴ്സ് വീ​ണ്ടും ടീ​മി​ലെ​ത്തി​ച്ചു. ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ദീ​പ്‌​തി​യെ ഒ​ഴി​വാ​ക്കി​യ യു​പി ആ​ർ​ടി​എം (റൈ​റ്റ് ടു ​മാ​ച്ച്) വ​ഴി സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തെ തി​രി​കെ​യെ​ത്തി​ച്ച​ത്.

മ​ല​യാ​ളി താ​രം ആ​ശാ ശോ​ഭ​ന​യെ 1.10 കോ​ടി രൂ​പ ന​ല്‍​കി യു​പി ടീ​മി​ലെ​ത്തി​ച്ചു. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ ക​ടു​ത്ത വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ് 30 ല​ക്ഷം അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ആ​ശ​യെ യു​പി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ശി​ഖ പാ​ണ്ഡ​യെ​യും വ​മ്പ​ൻ തു​ക​യ്ക്ക് യു​പി ടീ​മി​ലെ​ത്തി​ച്ചു. 2.4 കോ​ടി രൂ​പ​യാ​ണ് ശി​ഖ​യ്ക്കു വേ​ണ്ടി യു​പി മു​ട​ക്കി​യ​ത്.

മ​റ്റൊ​രു മ​ല​യാ​ളി താ​ര​മാ​യ സ​ജ​ന സ​ജീ​വ​നെ 75 ല​ക്ഷം രൂ​പ​യ്ക്കു മും​ബൈ ഇ​ന്ത്യ​ൻ​സ് സ്വ​ന്ത​മാ​ക്കി. ശ്രീ ​ച​ര​ണി​യെ 1.3 കോ​ടി രൂ​പ​യ്ക്ക് ഡ​ൽ​ഹി ക്യാ​പ്റ്റി​ൽ​സ് ടീ​മി​ലെ​ത്തി​ച്ചു. രാ​ധ യാ​ദ​വി​നെ 65 ല​ക്ഷം രൂ​പ​യ്ക്ക് റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റി​നെ 60 ല​ക്ഷം രൂ​പ​യ്ക്ക് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സും സ്വ​ന്ത​മാ​ക്കി.

സ്നേ​ഹ റാ​ണ​യെ 50 ല​ക്ഷം രൂ​പ​യ്ക്ക് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും ഹ​ൽ​ലീ​ൻ ഡി​യോ​ളി​നെ​യും ക്രാ​ന്തി ഗൗ​ഡി​നെ​യും 50 ല​ക്ഷം വീ​തം രൂ​പ​യ്ക്ക് യു​പി​യും ടീ​മി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ലോ​ക​ക​പ്പ് ടീ​മി​ൽ ക​ളി ഉ​മ ഛേത്രി, ​പ്ര​തി​ക റാ​വ​ൽ എ​ന്നി​വ​രെ​യും മ​ല​യാ​ളി താ​രം മി​ന്നു മ​ണി​യെയും ആ​രും ടീ​മി​ലെ​ടു​ത്തി​ല്ല.

194 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 83 വി​ദേ​ശ താ​ര​ങ്ങ​ളും ഉ​ള്‍​പ്പ​ടെ ആ​കെ 277 ക​ളി​ക്കാ​രാ​ണ് ലേ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ആ​കെ 73താ​ര​ങ്ങ​ളെ​യാ​ണ് ലേ​ല​ത്തി​ലൂ​ടെ അ​ഞ്ച് ടീ​മു​ക​ള്‍​ക്ക് സ്വ​ന്ത​മാ​ക്കാ​നാ​വു​ക.

 

Latest News

Corehub Up